ലണ്ടൻ: ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി കീപ്പിംഗ് ഗ്ലൗസിൽ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് ഐസിസി. താരം ഗ്ലൗസിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്ര ഒരു തരത്തിലും അനുവദിക്കാനാകില്ലെന്ന് ഐസിസി അധികൃതർ ബിസിസിഐയെ അറിയിച്ചു.
താരങ്ങൾ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങൾ ഉപയോഗിക്കരുത് എന്നാണ് നിയമമമെന്നും അത് ഒരാൾക്കു വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി അറിയിച്ചു. വിഷയത്തിൽ ഐസിസി നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
നേരത്തെ, ധോണിയിടെ ഗ്ലൗസിലെ മുദ്രയ്ക്കെതിരെ ഐസിസി നിലപാടെടുത്തപ്പോൾ തന്നെ ബിസിസിഐയും കേന്ദ്ര സർക്കാർ വൃത്തങ്ങളുമെല്ലാം താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.