മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ടീമിൽ നിന്ന് പിന്മാറി. രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോനി ആവശ്യപ്പെട്ടതായി ബിസിസിഐ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.
ധോണി ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്നും അദ്ദേഹം, സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണെന്നുമാണ് അധികൃതർ അറിയിച്ചത്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു.
ഞായറാഴ്ച്ചയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്.