ന്യൂഡൽഹി: ദീർഘനാളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ എം.എസ്. ധോണിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്ന് മുൻ താരം കപിൽ ദേവ്. ദീർഘകാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കരുതരുത്.
ഐപിഎൽ വരുന്നുണ്ട്, അതിലെ അദ്ദേഹത്തിന്റെ ഫോം പ്രധാനമാണ്. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടർമാർ ചിന്തിക്കണം- കപിൽ ദേവ് പറഞ്ഞു.