മുംബൈ: എം.എസ്. ധോണിയുടെ അനുഭവജ്ഞാനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നഷ്ടമാകുന്നുവെന്ന് കുൽദീപ് യാദവ്. കെ.എൽ. രാഹുലും ഋഷഭ് പന്തും സ്റ്റന്പിനു പിന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്പോഴും ധോണിയുടെ അനുഭവജ്ഞാനം ഇന്ത്യൻ ടീമിന് നഷ്ടമാകുകയാണ്. ധോണിക്ക് ധാരാളം അനുഭവങ്ങൾ ഉണ്ട്. ഇത് ടീമിന് ലഭിച്ചിട്ടുണ്ടെന്നും കുൽദീപ് പറഞ്ഞു.
ധോണിയെ പോലെ ഒരു കളിക്കാൻ കളിക്കാതിരിക്കുന്പോൾ നഷ്ടം തോന്നു. ധോണിയുടെ പകരക്കാരനായി പന്ത് ടീമിലെത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ മോശം ഫോം വിനയായി. ഇതോടെ രാഹുൽ ആ സ്ഥാനത്ത് എത്തി. ഏത് സ്ഥാനത്തും ബാറ്റിംഗിന് ഇറങ്ങാൻ തനിക്ക് സാധിക്കുമെന്ന് രാഹുൽ തെളിയിച്ചുവെന്നും യാദവ് പറഞ്ഞു.
രാഹുലും പന്തും നന്നായി കളിക്കുന്നു. ഓരോ കളിക്കാരനും അവരുടെ നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട്. മോശം മത്സരങ്ങൾ ഉള്ളപ്പോൾ അവരെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നും കുൽദീപ് കൂട്ടിച്ചേർത്തു.