ഇന്ത്യയ്ക്ക് വളരെയധികം നേട്ടങ്ങള്‍ സമ്മാനിച്ച നായകനാണ് എംഎസ് ധോണി. ഇന്ത്യന്‍ ടീമിലെത്തുന്നതിനു മുമ്പ് ധോണി റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി ജോലി നോക്കിയിരുന്നു. ഈ സമയങ്ങളില്‍ ഖൊരക്പൂരിലെ തോമസിന്റെ ചായക്കട ധോണിയുടെ പതിവു സന്ദര്‍ശന കേന്ദ്രങ്ങൡലൊന്നായിരുന്നു. എന്നും അവിടെ നിന്നും ചായ കുടിച്ച് തോമസിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത ശേഷമായിരുന്നു ധോണി മടങ്ങുന്നത്. പിന്നീട് ധോണി ആ ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ ടീമിന്റെ നായകനായി. പിന്നെ ഇരുവരും ഒരിക്കല്‍ പോലും കണ്ടു മുട്ടിയിരുന്നില്ല.
ഒടുവില്‍ 14 വര്‍ഷത്തിനു ശേഷം ഇരുവരും കണ്ടുമുട്ടി. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ധോണി കോല്ക്കത്തയിലെത്തയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. തോമസിനെ കണ്ട മാത്രയില്‍ തന്നെ ധോണി പഴയ സ്നേഹിതനെ തിരിച്ചറിഞ്ഞു. തോമസിനെ ജാര്‍ഖണ്ഡ് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് ധോണി കൂട്ടിക്കൊണ്ടുപോയി. തോമസിനൊപ്പം ഭക്ഷണം കഴിച്ച ധോണി ടീമംഗങ്ങളെയെല്ലാം തോമസിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. തന്റെ ചായക്കട ഇനി മുതല്‍ ധോണി ടീസ്റ്റാള്‍ എന്നറിയപ്പെടുമെന്നു പറഞ്ഞായിരുന്നു തോമസിന്റെ മടക്കയാത്ര