ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തീപിടിത്തത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. ധോണിയുടെ മൂന്നു മൊബൈൽ ഫോണുകളാണ് മോഷണംപോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ധോണി ഉള്‍പ്പെട്ട ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഡല്‍ഹിയിലെ ദ്വാരക ഹോട്ടലില്‍ രാ വിലെ ആറോടെയായിരുന്നു സംഭവം. വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധോണിയും സംഘവും. ബംഗാളുമായുള്ള മത്സരത്തിനായി പുറപ്പെടും മുമ്പ് ടീം അംഗങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. റസ്റ്റോറന്റിനുള്ളില്‍ പുക നിറഞ്ഞതോടെ ടീം അം ഗങ്ങള്‍ എല്ലാവരും പുറത്തേക്കോടി.
വിവരം അറിഞ്ഞെത്തിയ പോലീസും 30 യൂണിറ്റ് ഫയര്‍ ഫോഴ്സും ചേര്‍ന്നു 10 മണിയോടെ തീ അണച്ചു. ആര്‍ക്കും പരിക്കില്ലെന്നു ഹോട്ടല്‍ അധികൃ തര് അറിയിച്ചു. ഹോട്ടലിനോടു തൊട്ടടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍നിന്നു തീ പടര്‍ന്നതാണെന്നാണ് പോലീസ് പറയുന്നത്.