ന്യൂഡൽഹി: ലെഫ്റ്റനന്റ് കേണലും ക്രിക്കറ്റ് താരവുമായ എം.എസ്. ധോണിയുടെ അഭ്യർഥന അംഗീകരിച്ച് സൈനിക മേധാവി ബിപിൻ റാവത്ത്. പാരച്യൂട്ട് റെജിമെന്റിൽ രണ്ട് മാസത്തെ പരീശിലനത്തിനായാണ് ധോണി അഭ്യർഥിച്ചത്.
ടെറിട്ടോറിയൽ ആർമിയിൽ പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി. ജമ്മു കാഷ്മീരിലായിരിക്കും ധോണിക്കു പരീശിലനം നൽകുന്നത്.
ബിസിസിഐയിൽനിന്ന് രണ്ട് മാസം അവധിയെടുത്താണ് ധോണി സൈനിക സേവനത്തിനായി വിട്ടുനിൽക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തരുതെന്ന ധോണിയുടെ അഭ്യർഥനയെ തുടർന്നു അദ്ദേഹത്തെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.