ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണിയും അഭിനേത്രി റായ് ലക്ഷ്മിയും തമ്മിലുണ്ടായിരുന്ന ബന്ധം പരസ്യമായ രഹസ്യമാണ്. ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ അക്കാലത്ത് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, സാക്ഷിയെ ജീവിതസഖിയാക്കി ധോണി മറ്റൊരു ഇന്നിംഗ്സ് തുറന്നു. ഇപ്പോള്‍ ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം വീണ്ടും വാര്‍ത്തയാകുകയാണ്. ധോണിയുടെ ജീവിതം പ്രമേയമാക്കിയിറങ്ങുന്ന സിനിമയില്‍ റായ് ലക്ഷ്മിയുമായുള്ള പ്രണയത്തെക്കുറിച്ച് വിവരിക്കുന്നുവെന്ന പ്രചരണം ശക്തമാണ്. ഈ ഘട്ടത്തില്‍ പ്രതികരണവുമായി റായ് ലക്ഷ്മി വീണ്ടും എത്തുകയാണ്.
താനും ധോണിയും തമ്മില്‍ ഒരുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കുന്ന തരത്തിലേക്ക് അതു വളര്‍ന്നില്ല. ധോണിയുടെ ജീവിതത്തില്‍ ഒരുപാട് സ്ത്രീകള്‍ വന്നുപോയിട്ടുണ്ട്. അവരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. ഇപ്പോള്‍ ഞാനും ധോണിയും ഒരുപാട് മാറിയിരിക്കുന്നു. പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി ഞങ്ങളുടെ സ്വസ്ഥത കെടുത്തരുത്- മലയാളത്തിലടക്കം ഹിറ്റ് സിനിമകളുടെ ഭാഗമായ ലക്ഷ്മി പറയുന്നു.
ചെന്നൈ സൂപ്പര്‍കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു കാലത്താണ് റായി ലക്ഷ്മിയും ധോണിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. അക്കാലത്ത് പലപ്പോഴും ഇരുവരെയും ഒരുമിച്ച് പല വേദികളിലും കണ്ടിരുന്നു. ധോണിയെക്കുറിച്ചുള്ള ചിത്രം ‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ അടുത്തയാഴ്ച്ച തിയറ്ററുകളിലെത്തും. ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ച് പുതിയ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഈ ചിത്രത്തില്‍ പ്രതിപാദിക്കില്ലെന്ന് റായി ലക്ഷ്മി പറയുന്നു.