കളിക്കളത്തിലെ പുലി സിവയുടെ മുന്നില്‍ എലിയെന്ന് സോഷ്യല്‍മീഡിയ! ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണിയുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കിയ കുട്ടിത്താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. പാട്ടുകള്‍ പാടിയും കുസൃതികള്‍ കാണിച്ചും താരമായി മാറിയ കുഞ്ഞ് സിവയ്ക്ക് അച്ഛനേക്കാള്‍ ആരാധകരുണ്ടാവണം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഞൊടിയിടയില്‍ വൈറലാവുന്നതും അതിന് തെളിവാണ്. ഇപ്പോള്‍ സിവയുടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണിയുടെ വീഡിയോയാണ് ഏവരുടേയും മനം കവര്‍ന്നിരിക്കുന്നത്. കളിക്കളത്തില്‍ സിംഹമാണെങ്കിലും വീട്ടിലെ സിംഹം സിവയാണ്. സിവയ്ക്കു മുന്നില്‍ പൂച്ചയാണ് ധോണി എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ പഞ്ചാബ്- ചെന്നൈ മത്സരത്തിനിടെ സിവയുടെ മറ്റൊരു വീഡിയോ ഹിറ്റായിരുന്നു. ക്രീസില്‍ ബാറ്റ് ചെയ്യുന്ന ധോണിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ് വാശിപിടിക്കുന്ന സിവയുടെ വീഡിയോയിരുന്നു അത്.

Game over, had a nice sleep now back to Daddy’s duties

A post shared by M S Dhoni (@mahi7781) on

Related posts