പാ​ദ​ങ്ങ​ൾ തൊ​ട്ട് അ​നു​ഗ്ര​ഹം വാങ്ങി ധോ​ണി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച​തി​ന് ശേ​ഷ​വും  ധോ​ണിയുടെ വി​ശേ​ഷ​ങ്ങ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ രൂ​പ​ത്തി​ന്, ചി​ല സ​മ​യ​ങ്ങ​ളി​ൽ ആ​രാ​ധ​ക​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് അ​ങ്ങ​നെ ധോ​ണി വാ​ർ​ത്ത​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. 

ഭാ​ര്യ സാ​ക്ഷി ധോ​ണി​യ്‌​ക്കൊ​പ്പം ഉ​ത്ത​രാ​ഖ​ണ്ഡി​ലാ​യി​രി​ക്കെ​യാ​ണ് ഇ​ത്ത​വ​ണ ധോ​ണി ജ​ന​ങ്ങ​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ​ത്. നാ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന ധോ​ണി അ​വി​ടെ ഒ​രു സ്ത്രീ​യു​ടെ കാ​ലി​ൽ സ്പ​ർ​ശി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

ധോ​ണി​യു​ടെ എ​ളി​യ സ്വ​ഭാ​വ​ത്തെ വീ​ണ്ടും ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ “സു​വ​ർ​ണ്ണ ഹൃ​ദ​യ​മു​ള്ള മ​നു​ഷ്യ​ൻ” എ​ന്നും വി​ളി​ച്ചു.

മ​ഹി​സാ​ക്ഷി​വൈ​ബ്സ് എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വാ​ണ് ധോ​ണി ഒ​രു സ്ത്രീ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന്‍റെ​യും അ​വ​രുടെ പാ​ദ​ങ്ങ​ൾ തൊ​ട്ടു വ​ണ​ങ്ങു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

അ​തേ പേ​ജ് പ​ങ്കി​ട്ട മ​റ്റൊ​രു വീ​ഡി​യോ​യി​ൽ, ധോ​ണി നാ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​രു​ന്ന് ചി​ത്ര​ത്തി​ന് പോ​സ് ചെ​യ്യു​ന്ന​തും കാ​ണാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ഷ്മ​ള​വും എ​ളി​മ​യു​ള്ള​തു​മാ​യ പെ​രു​മാ​റ്റ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ശം​സി​ച്ചു.

താ​നും ധോ​ണി​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ സാ​ക്ഷി ധോ​ണി പ​ങ്കു​വെ​ക്കു​ക​യും ചെയ്തു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

 

Related posts

Leave a Comment