റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്തിനു ജീവനു ഭീഷണിയോ? സ്വയം സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നുകാട്ടി സാക്ഷി ആയുധ ലൈസൻസിനുള്ള അപേക്ഷ നൽകി. പിസ്റ്റൾ അല്ലെങ്കിൽ 0.32 റിവോൾവറിനാണ് സാക്ഷി അപേക്ഷ നൽകിയത്.
വീട്ടിൽ മിക്കവാറും തനിച്ചായതിനാൽ ഭീഷണിയുണ്ടെന്ന് അവർ അപേക്ഷയിൽ സൂചിപ്പിച്ചു. കാലതാമസം കൂടാതെ തന്നെ ലൈസൻസ് അനുവദിക്കാൻ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടു. ധോണിക്ക് 2010ൽ ആയുധ ലൈസൻസ് ലഭിച്ചിട്ടുണ്ട്. 9 മില്ലീമീറ്റർ പിസ്റ്റൾ ആയുധങ്ങൾ കൈവശം സൂക്ഷിക്കുന്നതിനാണ് ധോണിക്ക് ലൈസൻസുള്ളത്.