ക്വീന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് യുവനടന് ധ്രുവന്. അഭിനയ മികവ് കണ്ട് മലയാള സിനിമയില്‍ ഭാവിയുള്ള വ്യക്തിയെന്ന് പലരും വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും തനിക്ക് നല്ലത് മാത്രം സമ്മാനിച്ച സിനിമാ ലോകത്തു നന്ന് ഇപ്പോള്‍ ഉണ്ടായ ഒരു തിരിച്ചടിയില്‍ പതറിയിരിക്കുകയാണ് ധ്രുവനും അദ്ദേഹത്തിന്റെ ആരാധകരും.
മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിലേക്ക് ധ്രുവനെ തിരഞ്ഞെടുത്ത വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കിടിലന്‍ മേയ്ക്കോവര് ധ്രുവന് പ്രശംസകള്‍ ഏറെ നേടികൊടുത്തു. എന്നാല്‍ ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എന്തിനാണ് പുറത്താക്കിയതെന്നറിയില്ലെന്നും ഒരുപാട് വിഷമം ഉണ്ടാക്കിയെന്നും ധ്രുവന് പ്രതികരിച്ചു. എന്നെ ഒഴിവാക്കിയെന്ന ഫോണ്‍ വന്നപ്പോള്‍ എന്തിനാണെന്ന് ചോദിച്ചില്ല. കേട്ടപ്പോള്‍ തന്നെ വിഷമമായി. എനിക്ക് യാതൊരു പരാതിയോ പരിഭവമോയില്ല. ഒന്നും പിടിച്ച് വാങ്ങാനാവില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ധ്രുവന് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാമാങ്കം എന്ന ചിത്രത്തിനു വേണ്ടി ഒരുപാട് എഫര്‍ട്ട് എടുത്തിരുന്നു. ജിമ്മില്‍ നിന്ന് കളരിയിലേക്ക് നിര്‍ത്താതെയുള്ള ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും എനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു. മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവില്ലോ എന്ന സങ്കടമുണ്ട്. സ്ക്രിപ്റ്റ് എല്ലാം മനപാഠമാക്കിയിരുന്നു. ഒരുകൊല്ലം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതെയായെന്ന വിഷമം മാത്രമാണിപ്പോഴുള്ളതെന്നും ധ്രുവന് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ധ്രുവനെ ഒഴിവാക്കിയതിനെപറ്റി അറിയില്ലെന്നാണ് സംവിധായകന് സജീവ് പിള്ള പറയുന്നത്. കാരണമൊന്നും വ്യക്തമാക്കാതെ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.