എ​ന്നെ സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​ന്നും പ​റ​യി​ല്ല;തന്‍റെ ഏറ്റവും വലിയ വിമർശകയെപ്പറ്റി ദുൽഖർ സൽമാൻ


ശ​ക്ത​രാ​യ സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ വ​ള​ർ​ന്നു വ​ന്ന​ത്. ഒ​ന്ന് ചേ​ച്ചി​യും, മ​റ്റേ​ത് ഉ​മ്മ​ച്ചി​യും. വാ​പ്പ​ച്ചി​യു​ടെ അ​ടു​ത്തു​നി​ന്ന് ഒ​ന്നും ആ​ർ​ജി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ല്ല.

വാ​പ്പ പ​ല​തി​ര​ക്കു​ക​ളി​ൽ ആ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ എ​ന്‍റെ ലൈ​ഫ് ഇ​ങ്ങ​നെ ആ​യി​രു​ന്നു. അ​മാ​ൽ കൂ​ടി വ​ന്ന​തോ​ടെ കു​ടും​ബം മു​ഴു​വ​നാ​യി വ​ള​ർ​ന്നു. ഇ​പ്പോ​ൾ ഒ​രാ​ൾ കൂ​ടി വ​ന്നു, മ​റി​യം.

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് എ​ന്‍റെ 90 വ​യ​സു​ള്ള മു​ത്ത​ശി​യും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ന്നു താ​മ​സി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ആ ​സ​മ​യ​ത്ത് കു​ടും​ബം ഒ​രു സ്ത്രീ ​സാ​മ്രാ​ജ്യം പോ​ലെ ആ​യി​രു​ന്നു.

ഇ​വ​രൊ​ക്കെ ഓ​രോ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ഴും, വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത് കാ​ണു​മ്പോഴും അ​തി​ശ​യ​മാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്.

ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ക​ണ്ണി​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​ൽ അ​വ​ർ​ക്കു​ള്ള പ​ങ്ക് വ​ലു​താ​ണ്. ഭാ​ര്യ അ​മാ​ലാ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക.

അ​വ​ൾ​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്. പു​ള്ളി​ക്കാ​രി​യു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ള​രെ സ​ത്യ​സ​ന്ധ​വു​മാ​ണ്.

എ​ന്നെ സു​ഖി​പ്പി​ക്കാ​ൻ വേ​ണ്ടി ഒ​ന്നും പ​റ​യി​ല്ല. ആ ​സ​ത്യ​സ​ന്ധ​ത കൊ​ണ്ടു​ത​ന്നെ പ​ല​കാ​ര്യ​ങ്ങ​ളി​ലും അ​മാ​ലി​നെ താ​ൻ ആ​ശ്ര​യി​ക്കാ​റു​ണ്ട്. –ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment