തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ മർദിച്ചത് മതംമാറാൻ ആവശ്യപ്പെട്ടാണെന്ന് കേസിൽ അറസ്റ്റിലായ ഭാര്യസഹോദരൻ പോലീസിനോട് കുറ്റംസമ്മതിച്ചു. ആനത്തലവട്ടം സ്വദേശി ഡോ. ഡാനിഷ് ആണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്.
മിഥുനെ മർദിച്ച സ്ഥലത്ത് ഡാനിഷുമായി പോലീസ് തെളിവെടുപ്പ് നടത്തി. മിഥുനെ ആക്രമിച്ചരീതിയും മറ്റും പ്രതി പോലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി തെളിവെടുപ്പിനെത്തിയത്.
തമിഴ്നാട്ടിലെ ഊട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് ഡാനിഷിനെ അറസ്റ്റ് ചെയ്തിരുന്നു. മിഥുന്റെ അമ്മ അംബിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഇതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. സംഭവത്തില്‍ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.