റാഞ്ചി: 100 മീറ്ററിൽ സ്വന്തം ദേശീയ റിക്കാർഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയാണ് 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിൽ ദ്യുതി 11.25 സെക്കൻഡിൽ സ്വർണത്തിലെത്തിയത്.
സരസ്വതി സാഹ 2002-ൽ കുറിച്ച 11.43 സെക്കൻഡ് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. ദോഹ ലോക ചാന്പ്യൻഷിപ്പിൽ കുറിച്ച 11.26 സെക്കൻഡ് എന്ന സ്വന്തം ദേശീയ റിക്കാർഡാണ് ദ്യുതി മെച്ചപ്പെടുത്തിയത്. സെമി 11.22 സെക്കൻഡിലാണ് ദ്യുതി പൂർത്തിയാക്കിയത്. തമിഴ്നാടിന്റെ അർച്ചന ശുശീന്ദ്രനാണ് (11.54 സെക്കൻഡ്) വെള്ളി.
ഇതോടെ 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യതയിലേക്ക് ദ്യുതി ഒരു പടികൂടി അടുത്തു. 11.15 സെക്കൻഡാണ് നൂറു മീറ്ററിൽ യോഗ്യതാ മാർക്ക്. അടുത്ത വർഷം മേയാണു യോഗ്യത നേടേണ്ട സമയപരിധി.