അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ആ ഒരു ഇമേജിന് പുറത്ത് തന്നെയാണ് ഞാന്‍ ഇപ്പോഴും.
അവര്‍ക്കിടയിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന്.
എന്നോടുള്ള സ്നേഹം കൊണ്ടാകാം അവരത് പറയുന്നത്. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയുന്നത്.
ചേട്ടന് വളരെ സത്യസന്ധനായതാണ് പ്രശ്നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ മറ്റെയാളുടെ കള്ളത്തരം വേഗം കണ്ട് പിടിക്കും.
അതിനാല്‍ ഇപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടിൽ!. വീട്ടുകാരെ സാമാന്യം നല്ല രീതിയില്‍ പറ്റിച്ചിട്ടുണ്ട്.
നന്നായിക്കോട്ടെ എന്ന് കരുതി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ ഏട്ടന് രണ്ട് ലക്ഷം രൂപ തന്നു. പണം ലാഭിക്കാന്‍ വേണ്ടി ആ ഹ്രസ്വ ചിത്രത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചു.
അങ്ങനെ രണ്ടു ലക്ഷത്തിന്റെ സിനിമ അര ലക്ഷത്തിനെടുത്ത് ഒന്നര ലക്ഷം ഞാന്‍ പറ്റിച്ചു. എന്നാല്‍ ആ ഷോര്‍ട്ട് ഫിലിം ആണ് എന്റെ സിനിമ എന്‍ട്രിക്ക് കാരണമായത്.
ആ ഷോര്‍ട്ട് ഫിലിമിലെ അഭിനയം കണ്ടിട്ടാണ് ഏട്ടന് എന്നെ സിനിമയില്‍ എടുത്തത്.
-ധ്യാന്‍ ശ്രീനിവാസൻ