ധ്യാ​ന്‍ ച​ന്ദി​നു ഭാ​ര​ത​ര​ത്ന ന​ല്‍ക​ണമെന്ന് ശിപാർശ

dyanchandന്യൂ​ഡ​ല്‍ഹി: ഹോ​ക്കി ഇ​തി​ഹാ​സം ധ്യാ​ന്‍ ച​ന്ദി​നു ഇ​ന്ത്യ​യു​ടെ പ​രമോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ ഭാ​ര​ത​ര​ത്‌​നം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ല്‍ രം​ഗ​ത്ത്.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ര്‍ശ​ക​ത്ത് അ​യ​ച്ച​താ​യി കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ധ്യാ​ന്‍ ച​ന്ദ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​ണെ​ന്നും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി അ​ദ്ദേ​ഹ​ത്തി​ന് ഭാ​ര​ത​ര​ത്‌​നം ന​ല്‍കു​ന്ന​ത് എ​ന്തു​കൊ​ണ്ടും ഉ​ചി​ത​മാ​ണെ​ന്നും വി​ജ​യ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി.

1928,32,36 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്ക് ഒ​ളി​ന്പി​ക്‌​സി​ല്‍ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​ത്ത​ന്ന ധ്യാ​ന്‍ ച​ന്ദ് 1979ലാ​ണ് മ​രി​ച്ച​ത്. ഇ​താ​ദ്യ​മാ​യ​ല്ല അ​ദ്ദേ​ഹ​ത്തി​നു ഭാ​ര​ത​ര​ത്‌​നം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​ത്. 2011ലും 2013​ലും ഇ​തേ ആ​വ​ശ്യ​വു​മാ​യി ധ്യാ​ന്‍ ച​ന്ദി​ന്‍റെ ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും കേ​ന്ദ്ര സ​ര്‍ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു.

Related posts