മണിച്ചിത്രത്താഴ് തിയറ്ററിൽ പോയി കണ്ടത് ഓർമയുണ്ട്. കാരണം കുറെ ദിവസം ഉറങ്ങിയിട്ടില്ല. ചിലങ്കയുടെ ശബ്ദമൊക്കെ കേട്ട് പേടി ആയിട്ട്.
ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത് ശോഭന ചേച്ചിയുടെ കൂടെയാണ്. മണിച്ചിത്രത്താഴ് കണ്ട ഓർമയാണ് അന്ന് എനിക്കുള്ളത്.
ഞാൻ അപ്പോൾ മുന്നിൽ നാഗവല്ലി ആയിട്ടാണ് കാണുന്നത്. എനിക്ക് അങ്ങനെയേ കാണാൻ പറ്റുന്നുള്ളായിരുന്നു.
ആദ്യ സീൻ തന്നെ പുള്ളിക്കാരി ആയിട്ടായിരുന്നു. നമ്മുടെ മനസിൽ വരുന്ന ഫിഗർ ആ നാഗവല്ലിയുടെ ആണല്ലോ. നാഗവല്ലി മുന്നിൽ വന്നു നിൽക്കുന്നപോലെ ആയിരുന്നു.
സെക്കൻഡിൽ ആളുടെ മുഖഭാവം മാറും. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനായി വന്നപ്പോൾ എന്നോട് ചോദിച്ചു, കെഎഫ്സി പുടിക്കുമാ എന്ന്. ഞങ്ങൾ തമിഴിലാണ് സംസാരിക്കുക.
ഞാൻ അപ്പോൾ ആ എന്ന് പറഞ്ഞു. അപ്പോൾ ടോൺ മാറി. കെഎഫ്സി പുടിക്കാത? അല്ലിക്ക് ആഭരണമെടുക്കാൻ പോകട്ടെ എന്ന് ചോദിക്കുന്ന സീൻ പോലെ.
പെട്ടെന്നായിരിക്കും കണ്ണുകളുടെ ഭാവം മാറുക. അത്രയും ഷാർപ് ആണല്ലോ കണ്ണുകൾ. ഞങ്ങൾ ഇടയ്ക്ക് മാറിനിന്ന് ചേച്ചീനെ നോക്കും.
ആളുടെ മുഖം ഭാവം മാറുന്നുണ്ടോന്ന്. പക്ഷെ ഇത്രയും ഫ്രണ്ട്ലി ആയിട്ട് വർക്ക് ചെയ്ത മറ്റൊരു സീനിയർ ആർട്ടിസ്റ്റില്ല.
-ധ്യാൻ ശ്രീനിവാസൻ