സഹോദരൻ വിനീത് ശ്രീനിവാസന്റെ നിർബന്ധത്തിൽ അഭിനയ രംഗത്തെത്തിയയാളാണ് ധ്യാൻ ശ്രീനിവാസൻ. വളരെ പെട്ടെന്ന് തിരക്കുള്ള നടനായി താരം മാറി. കുഞ്ഞിരാമയണം, പ്രകാശൻ പറക്കട്ടെ എന്നീ സിനിമയുടെ കഥയെഴുതിയത് ധ്യാൻ ആയിരുന്നു.
നിപ്പയ്ക്കു ശേഷം ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പതിയ ചിത്രത്തിന്റ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ധ്യാൻ ആണ്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും
ധ്യാനിനൊപ്പം ലുക്ക്മാൻ, അജു വർഗീസ് , ജോണി ആന്റണി, സലിം കുമാർ, എന്നിവരും വേഷമിടുന്നു. രണ്ടു രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കുടിപ്പക ഹ്യുമറിലൂടെയാണ് പറയുന്ന സിനിമയായിരിക്കും ഇത്.
വിഷുവിനു തിയറ്ററുകളിലെത്തിയ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയിൽ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായ അഭിനയമാണ് ധ്യാനും ഒപ്പം പ്രണവ് മോഹൻലാലും കാഴ്ചവച്ചിരിക്കുന്നത്.