അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.
ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം.
കാരവാന്, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ.
എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെയാണ് സംവിധായകന് ആകാന്‍ തീരുമാനിക്കുന്നത്.
പക്ഷേ പിന്നീടു മനസിലായി നിര്‍മാതാവിനാണ് വിലയെന്ന്. ഇതോടെ ഞാന്‍ നിര്മാതാവാനും തീരുമാനിച്ചു.-ധ്യാൻ ശ്രീനിവാസൻ