വീട്ടില്‍ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല. ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാന്‍ സംസാരിക്കാറുള്ളത്.
എന്റെ അഭിപ്രായത്തില്‍ അങ്ങനെ സംസാരിക്കുന്നവരെല്ലാം ലോക കള്ളന്മാരായിരിക്കും. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്.
പറയാനുള്ളത് നേരിട്ട് തുറന്നു പറയുക. എന്തെങ്കിലും മനസില്‍ വച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക.
അതാണ് എന്റെ പോളിസി. ഉദാഹരണമായി ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാന്‍ ഉള്ളതുപോലെ പറയും.
നല്ലതെങ്കില്‍ നല്ലത്, അതല്ലെങ്കില്‍ മോശം. പക്ഷെ, എന്റെ ചേട്ടന് ഒരിക്കലും നെഗറ്റീവായി പറയില്ല. അവര്‍ വിഷമിക്കരുതെന്ന് കരുതി ചിലപ്പോള്‍ കൊളളാം എന്നൊക്കെ പറയും.
അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാന്‍ വരാറില്ല. ഞാന്‍ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാല്‍ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും.
-ധ്യാൻ ശ്രീനിവാസൻ