ഏവർക്കും പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരം നൽകുന്ന അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നർമത്തിൽ ചാലിച്ച ധ്യാനിന്റെ സംസാരം ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിൽ സജീവമായ പല താര പുത്രൻമാരും പറയാറുള്ള കാര്യമാണ് മാതാപിതാക്കളുടെ പേര് കളയാതെ സിനിമകൾ ചെയ്യണമെന്നുള്ളത്. എന്നാൽ ധ്യാൻ അതിൽ നിന്നെല്ലാം വിഭിന്നമായാണ് ചിന്തിക്കുന്നത്. ആ ചിന്തകൾ തന്നെയാണ് താരത്തെ മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.
‘നമ്മുടെ രീതിയിൽ സിനിമകൾ ചെയ്യുക. സ്വന്തം രീതിക്കനുസരിച്ച് ജീവിക്കുക. ജോലി ചെയ്യുക, അതിനൊത്ത ശന്പളം വാങ്ങുക. തിരികെ വീട്ടിൽ പോവുക. നമ്മുടെ പ്രവൃത്തികളിലാണ് കാര്യം. അതിനിടയിൽ മറ്റുള്ളവരുടെ പേരിന് ഭംഗം വരുത്തുന്നു എന്ന് ചിന്തിക്കാതിരിക്കുക. അങ്ങനെ ചിന്തിക്കണമെങ്കിൽ നമ്മൾ അവരുടെ കേറോഫിൽ വരുന്നവരാകണം. അല്ലാത്തപക്ഷം അത്തരമൊകു ചിന്തയുടെ ആവശ്യം പോലും ഇല്ലെന്ന് ധ്യാൻ പറഞ്ഞു’.
ഇതുപോലെ തന്നെ ചിന്തിക്കുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ എന്ന് ധ്യാൻ വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ പ്രണവിനൊപ്പം അഭിനയിച്ചു. മേൽ പറഞ്ഞ യാതൊരു തരത്തിലുമുള്ള ചിന്തയുമില്ലാത്ത വ്യക്തിയാണ് പ്രണവ്. മോഹൻലാലിന്റെ മകനാണ് താനെന്ന് ചിന്തിച്ചാൽ അദ്ദേഹത്തിനു റോഡിൽ ഇറങ്ങി നടക്കാൻ സാധിക്കുംമോ, രാവിലെ പോയി മീൻ വാങ്ങാൻ കഴിയുമോ, പാറപ്പുറത്ത് കയറി നിൽക്കാൻ പറ്റുമോ. അതുകൊണ്ട്തന്നെ സ്വന്തം ഇഷ്ടങ്ങൾക്ക് പിന്നാലെ പോകുന്ന വ്യക്തിയാണ് പ്രണവ് എന്നും ധ്യാൻ പറഞ്ഞു.