ഞാൻ ജയിലർ സിനിമ ഷൂട്ട് ചെയ്യുമ്പോൾ അപ്പുറത്ത് നൻപകൽ നേരത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ടെന്ന് എനിക്ക് അറിയാം.
പക്ഷേ ഞാൻ ഷൂട്ടിൽ തിരക്കായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അവൻ ഇവിടെ ഉണ്ടല്ലോ ഇത്രയും ദിവസമായിട്ട് കാണാൻ വന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞതായറിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞ് കാണാൻ ചെന്നു.
ആന്റോ ജോസഫ് ചേട്ടനാണ് എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയത്. പ്രൊഡ്യൂസർ അസോസിയേഷൻ നിലനിന്നു പോകുന്നതിന് കാരണക്കാരനാണ് ഞാനെന്നാണ് മമ്മൂക്കയ്ക്ക് മുന്നിലെത്തിയപ്പോൾ ആന്റോ ചേട്ടൻ പറഞ്ഞത്.
കാരണം പുതിയ കുറെ നിർമാതാക്കൾ അവിടെ രജിസ്റ്റർ ചെയ്യുകയല്ലേ. അവിടെ വച്ച് മമ്മൂട്ടി അങ്കിൾ എന്നോട് ഈ വർഷം എത്ര സിനിമയായെന്ന് ചോദിച്ചു.
ഒരു എട്ടെണ്ണം ആയെന്ന് ഞാൻ മറുപടി നൽകി. എനിക്കൊരു റിക്കാർഡ് ഉണ്ടായിരുന്നു. 84 ലോ 86 ലോ ആണ്, 34 പടം. ആ റിക്കാർഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് ചോദിച്ചു. എന്തായാലും ഞാൻ അതിന് ശ്രമിക്കുന്നുണ്ട്.
– ധ്യാൻ ശ്രീനിവാസൻ