പ്രമേഹം അതിജീവിക്കാം(2) ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം


ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല.

ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.

മാനസിക സംഘർഷം പ്രശ്നമാകുമോ?
മാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു.

പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം.

ലക്ഷണങ്ങൾ പ്രകടമാകുന്നത്
പ്ര​മേ​ഹം ആ​രം​ഭ​ത്തി​ല്‍ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ക്കാ​റി​ല്ല. പ്ര​മേ​ഹം കൂ​ടു​മ്പോ​ള്‍ ചി​ല ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു​തു​ട​ങ്ങും.​ അ​മി​ത​ദാ​ഹം, അ​മി​ത വി​ശ​പ്പ്, ഇ​ട​യ്ക്കി​ടെ മൂ​ത്ര​മൊ​ഴി​ക്ക​ല്‍;

പ്ര​ത്യേ​കി​ച്ച് രാ​ത്രി​യി​ല്‍, ക്ഷീ​ണം, ശ​രീ​രം മെ​ലി​യ​ല്‍, ഭ​ക്ഷ​ണം ക​ഴി​ച്ചാ​ലും ശ​രീ​രം മെ​ലി​ഞ്ഞു​വ​രി​ക, ഭാ​ര​ക്കു​റ​വ്, കാ​ലി​ലും ക​യ്യി​ലും ത​രി​പ്പ്, മു​റി​വു​ക​ള്‍ ഉ​ണ​ങ്ങാ​തെവ​രു​ക, ച​ര്‍​മ​ത്തി​ല്‍ കു​രു​ക്ക​ളും പൂ​പ്പ​ല്‍ ബാ​ധ​, ജ​ന​നേ​ന്ദ്രി​യ​ത്തി​ലും തു​ട​യി​ടു​ക്കി​ലും ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ, തി​മി​ര​ത്തി​ന്‍റെ ആ​രം​ഭം, കാ​ഴ്ച​മ​ങ്ങ​ല്‍.

ലൈംഗികശേഷി കുറയുമോ?
പ്ര​മേ​ഹം ചെ​റു​തും വ​ലു​തു​മാ​യ ര​ക്ത​ക്കു​ഴ​ലു​ക​ളെ ത​ക​രാ​റി​ലാ​ക്കു​ന്നു. ചെ​റി​യ ധ​മ​നി​ക​ളെ ബാ​ധി​ക്കു​മ്പോ​ള്‍ വൃ​ക്ക, ക​ണ്ണു​ക​ൾ, ഞ​ര​മ്പു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​വു​ന്നു.

കേ​ര​ള​ത്തി​ല്‍ ഹൃ​ദ്രോ​ഗം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത് പ്ര​മേ​ഹം മൂ​ല​മാ​ണ്. പ്ര​മേ​ഹം കൂ​ടു​ന്ന​തു മൂ​ലം ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് സാധ്യത കൂടുന്നു. കി​ഡ്‌​നി ത​ക​രാ​റി​ലാ​വു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം ഡ​യ​ബ​റ്റി​ക് കൂ​ടു​ന്ന​താണ്.

പ്ര​മേ​ഹം മൂ​ലം അ​ന്ധ​ത​യി​ലേ​ക്ക് നീ​ങ്ങു​ന്നു. പ്ര​മേ​ഹം കൂ​ടു​ന്ന​തു മൂ​ലം ലൈം​ഗി​ക​ശേ​ഷി ന​ഷ്ട​പ്പെ​ടു​ന്നു. പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കു​ന്ന ലൈം​ഗി​ക​ശേ​ഷിക്കുറ​വി​ന് ഹോ​മി​യോ​പ്പ​തി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യു​ണ്ട്.

ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​തോ ഇ​ന്‍​സു​ലി​നോ​ട് ശ​രീ​ര​കോ​ശ​ങ്ങ​ള്‍ ശ​രി​യാ​യ​രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​തോ ആ​വാം​ രോ​ഗ​കാ​ര​ണം.

വ്യായാമം പതിവാക്കിയാൽ…
ജീ​വി​ത​ശൈ​ലി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ടൈ​പ്പ് – 2 പ്ര​മേ​ഹ​ത്തെ വ​ലി​യൊ​ര​ള​വു വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​വും. പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ വ്യാ​യാ​മം പ​തി​വാ​ക്കു​ക. അ​ല​സ​ജീ​വി​തം ഒ​ഴി​വാ​ക്കു​ക.

പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ വ്യാ​യാ​മം നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം. സ്ഥി​ര​മാ​യ വ്യാ​യാ​മം മാ​ന​സി​ക ഉ​ന്മേ​ഷ​വും ആ​രോ​ഗ്യ​വും വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യും.

അ​തു​വ​ഴി പ്ര​മേ​ഹം കു​റ​യ്ക്കാ​ന്‍ ക​ഴി​യും. സ്ഥി​ര​മാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ ബി.​പി., കൊ​ള​സ്‌​ട്രോ​ള്‍ എന്നിവ‍ കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

അരിയും ഗോതന്പും എത്രത്തോളം?
ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ല്‍ കൃ​ത്യ​ത പാ​ലി​ക്കു​ക. നാ​ര് ധാ​രാ​ള​മു​ള്ളപ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ഇ​ല​ക്ക​റി​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ നി​ത്യ​വും ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.

അ​രി​യും ഗോ​ത​മ്പും അ​മി​ത​മാ​യി ക​ഴി​ക്ക​രു​ത്. കൊ​ഴു​പ്പ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. മാം​സം, മു​ട്ട, പാ​ല്, വെ​ണ്ണ എ​ന്നി​വയും ഒ​ഴി​വാ​ക്ക​ണം.

വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ആ​ഹാ​ര​ങ്ങ​ള്‍, കോ​ള, ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക, മ​ദ്യ​പാ​നം, പു​ക​വ​ലി എ​ന്നി​വ പ്ര​ത്യേ​കം ഒ​ഴി​വാ​ക്ക​ണം.

ടെ​ന്‍​ഷ​ന്‍ കു​റ​യ്ക്ക​ണം. മാനസിക സ​മ്മ​ര്‍​ദ്ദം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം. നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന മാനസികസ​മ്മ​ര്‍​ദം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ട്ടാ​ന്‍ ഇ​ട​യു​ണ്ട്.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409

 

Related posts

Leave a Comment