പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്.
കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്.
കായികാധ്വാനം കുറഞ്ഞപ്പോൾ
പ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല.
മറ്റു പല ഘടകങ്ങളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.
കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു.
പ്രമേഹ രോഗികളുടെ ഉമിനീരിൽ…
പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്.
പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായിരിക്കും. അതിനാൽ അണുക്കൾ വളരെ വേഗം വ്യാപിക്കാനും ദന്തരോഗങ്ങൾ മൂർച്ഛിക്കാനും കാരണമാകും.
മുറിവ് ഉണങ്ങാൻ താമസം
ചില രോഗികളിൽ ഉമിനീരിന്റെ അളവു കുറഞ്ഞുപോകാം. അതുമൂലം വായിൽ വ്രണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വ്രണങ്ങൾ ചികിത്സിക്കാതെ ഇരുന്നാൽ ഇതു പിന്നീടു ചെലവേറിയ ചികിത്സയ്ക്കു കാരണമാകും.
മോണരോഗത്തിനു പുറമേ ദന്തക്ഷയം, മുറിവ് ഉണങ്ങാനുള്ള താമസം, എല്ലിന്റെ തേയ്മാനം, വായ്നാറ്റം, മോണയിലെ പഴുപ്പ് എന്നിവയും പ്രമേഹരോഗികളിലുണ്ടാകും.
വരണ്ട വായ, വിണ്ടുകീറുന്ന നാവ്
വരണ്ട വായ, പല്ലിന്റെ വേരുകളിലും പല്ലിലും ഉണ്ടാകുന്ന കേട്, വിണ്ടുകീറുന്ന നാവ്, ഓറൽ ലൈക്കൻ പ്ലാനസ്, ആവർത്തിച്ചുവരുന്ന വായ്പുണ്ണ് മുതലായ രോഗലക്ഷണങ്ങളും പ്രമേഹരോഗികളിൽ കാണാറുണ്ട്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903