ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി രോഗിയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് പിടിയിലായത്. ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി ഒരു രോഗിയുടെ പക്കൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മായ പിടിയിലായത്.
ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരം രോഗിയുടെ ബന്ധുക്കൾ വിജിലൻസിനെ അറിയിച്ചിരുന്നു.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന നിർദേശം ലംഘിച്ച മായ വീട്ടിൽ കൺസൽട്ടേഷൻ നടത്തിയിരുന്നു.
ഇവർ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെ കൺസൾട്ടിംഗ് മുറിയിൽ പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.