ബെർലിൻ: ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ ഫ്രഞ്ച് ലീഗ് ക്ലബ് പിഎസ്ജിയിലേക്കു കൂടുമാറി. ബെറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡറായിരുന്ന താരത്തെ 32 മില്യൺ യൂറോ നൽകിയാണ് ടീമിൽ എത്തിച്ചത്. ദിയാലോയുമായി അഞ്ച് വർഷത്തെ കരാറാണുള്ളതെന്നു പിഎസ്ജി അധികൃതർ പറഞ്ഞു.
2014ൽ മൊണാക്കോയിലൂടെയാണ് ദിയാലോ സീനിയർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ താരം ഡോർട്ട്മുണ്ടിൽ എത്തി. ഫ്രാൻസിന്റെ അണ്ടർ-21 അടക്കം വിവിധ ജൂനിയർ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.