തിരുവനന്തപുരം: വി.ഡി. സതീശൻ എന്നാൽ വെറും ഡയലോഗ് സതീശൻ എന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റുമെന്നും മന്ത്രി പരിഹസിച്ചു.
നവകേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറും. സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ് .
എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചു. സെക്രട്ടേറിയറ്റിൽ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്.
പോലീസ് വാഹനം ആക്രമിക്കുകയും സമരത്തിൽനിന്ന് പിടിച്ചുകൊണ്ടുപോകുന്നവരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കുകയും ചെയ്യുന്നു. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.