യഥാർഥ വജ്രം പാർക്കിൽ കിടന്നുകിട്ടുന്നതിനെ കുറിച്ചൊന്നു ചിന്തിച്ച് നോക്കിയെ. എന്നാൽ അമേരിക്കയിൽ ഇത്തരമൊരു സംഭവം ഉണ്ടായി.
4.87 കാരറ്റ് വജ്രം ഒരു പാർക്കിൽ നിന്നാണ് ഇവാൻസ് എന്നയാൾ കണ്ടെത്തിയത്. ഗ്ലാസ് കഷ്ണമാണ് ഇതെന്നാണ് അയാൾ ആദ്യം കരുതിയത്.
കാമുകിയുമായി പാർക്ക് സന്ദർശിക്കാനെത്തിയതാണ് ഇവാൻസ്. 10 മിനിറ്റിനുള്ളിൽ അയാളുടെ കണ്ണിൽ വജ്രം പെടുകയും ചെയ്തു.
എന്നാൽ ഇവാൻ കരുതുന്നത് ഇത് വെറും ഗ്ലാസ് കഷ്ണമാണെന്നാണ്. തുടർന്ന് മറ്റ് ചില വസ്തുക്കൾക്കൊപ്പം ഇതും കയ്യിലെടുത്ത് രണ്ടുപേരും പാർക്കിൽ നിന്ന് മടങ്ങുകയും ചെയ്തു.
കല്ല് ശരിക്കും എന്താണ് എന്നറിയുന്നതിനായി ഇവാൻസ് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ അടുത്തെത്തി. തുടർന്ന് ഇത് വജ്രമാണ് എന്ന വിവരം ആഴ്ചകൾക്കുള്ളിലാണ് ഇയാൾക്ക് ലഭിച്ചത്.