ചായ പാക്കറ്റിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ചത് കോടികളുടെ വജ്രം; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മുബൈ വിമാനത്താവളം വഴി വജ്രം കടത്താന്‍ ശ്രമിച്ചയാൾ പിടിയില്‍. ദുബായിലേക്ക് പോകുവാനായി എത്തിയ ഇയാളുടെ കൈയില്‍ നിന്നും 1.49 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് മുബൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തിയത്.

തുടർന്ന് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

പിടിച്ചെടുത്ത വജ്രങ്ങള്‍ ചായ പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്ന നിലയിലായിരുന്നു. 

ഇതിന് മുമ്പ് ഇന്‍ഡി ഗോ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് 85 ലക്ഷം രൂപവിലമതിക്കുന്ന സ്വര്‍ണം കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Related posts

Leave a Comment