വൈകുന്നേരങ്ങളില്‍ ചായയ്ക്കൊപ്പം കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമുള്ള ലഘുഭക്ഷണമാണ് പക്കോഡ. പച്ചക്കറികള്‍ തിരഞ്ഞെടുത്ത് അത് മസാലചേർത്ത മാവില്‍ മുക്കി ചൂടുള്ള എണ്ണയില്‍ വറത്തെടുക്കുന്നതാണ് പക്കോട.
ഭക്ഷണപരീക്ഷണങ്ങളുടെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍ പക്കോട വെച്ചുള്ള ഒരു പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ഡയറി മില്‍ക്ക് സില്‍ക്ക് പക്കോഡ എന്നാണ് ഈ പുതിയ വിഭവത്തിന്റെ പേര്. എല്ലാവരുടെയും ഇഷ്ട ചോക്ലേറ്റായ ഡയറി മില്‍ക്കില്‍ ഇങ്ങനൊരു പരീക്ഷണം ഉണ്ടാകുമോ എന്നാണ് വീഡിയോ കണ്ടവരൊക്കെ ചോദിക്കുന്നത്.
വീഡിയോയില്‍ ഒരു മുഴുവന്‍ ഡയറി മില്‍ക്ക് സില്‍ക്ക് ചോക്ലേറ്റ് ബാര്‍ മസാല ചേര്‍ത്ത മാവിലേക്ക് മുക്കിയെടുത്തതിന് ശേഷം ചോക്ലേറ്റ് ബാര്‍ വറക്കുന്നു. മാവ് ഗോള്‍ഡന്‍ ആയും ക്രിസ്പിയായും മാറുമ്പോള്‍ ഡയറി മില്‍ക്ക് സില്‍ക്ക് പക്കോഡ പകുതിയായി മുറിച്ചു വിളമ്പുന്നു.
മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടത്. ഈ പുതിയ പരീക്ഷണം കണ്ട് വിമര്‍ശനങ്ങളുമായും ആളുകളെത്തി.