ലണ്ടൻ: കോവിഡ് തീർത്ത കെടുതികളിൽനിന്നു ലോകം കരകയറുന്നതിനിടെ കോവിഡിനെക്കാള്‍ മാരകപ്രഹരശേഷിയുള്ള മറ്റൊരു മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് ആരോഗ്യവിദഗ്ധര്‍. നിലവില്‍ “ഡിസീസ് എക്സ്’ എന്നു വിളിക്കുന്ന രോഗം 50 ദശലക്ഷം ആളുകളെ മരണത്തിലേക്കു തള്ളിവിടുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.
“ഡിസീസ് എക്സ്’ കോവിഡിനെ അപേക്ഷിച്ചു മരണനിരക്ക് ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
ഡെയ് ലി മെയിലിനു നൽകിയ അഭിമുഖത്തിൽ യുകെ വാക്സിൻ ടാസ്ക്ഫോഴ്സിന്റെ മുൻ ചെയർമാന് കേറ്റ് ബിംഗ്ഹാം ആണ് മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകുന്നത്.
ലോകത്തു വൻ വാക്സിനേഷൻ കാമ്പയിനുകൾ നടത്തേണ്ട സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് ലോകത്തെ ഞെട്ടിച്ച സ്പാനിഷ് ഫ്ളു പോലെ തന്നെ വിനാശകരമായിത്തീരാം പുതിയ പകർച്ചവ്യാധി. 20-25 ദശലക്ഷം പേരാണ് സ്പാനിഷ് ഫ്ളു പിടിപെട്ടു മരിച്ചത്.
2019ന്റെ അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ലോകത്താകമാനം വൈറസ് പടർന്നുപിടിക്കുകയായിരുന്നു.
ഇന്ത്യയിലും കോവിഡ് വലിയ നാശമാണ് വിതച്ചത്. കോവിഡ് മൂലം ലോകത്താകെ 69 ലക്ഷത്തോളം പേർ മരിച്ചെന്നാണ് കണക്ക്.ക