പനാജി: വിവാഹത്തിനു മുൻപുള്ള കൗൺസലിംഗ് നിർബന്ധമാക്കാനുള്ള തീരുമാനവുമായി ഗോവ സർക്കാർ. വിവാഹമോചന കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സംസ്ഥാന സർക്കാരിന്റെ ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് റൂറൽ ഡവലപ്മെന്റ് (GIPARD) കൗൺസിലിംഗ് കോഴ്സും അതിന്റെ ഘടനയും തീരുമാനിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി നിലേഷ് കാബ്രൽ പറഞ്ഞു.
വിവാഹം കഴിഞ്ഞ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലാണ് കൂടുതല്‍ വിവാഹമോചനവും നടക്കുന്നത്.
വിവാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദമ്പതികൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. അതിനായാണ് വിവാഹത്തിനു മുമ്പുള്ള കൗൺസിലിംഗ് നിർബന്ധമാക്കണമെന്ന് തീരുമാനിച്ചതെന്ന് നിലേഷ് കാബ്രൽ വ്യക്തമാക്കി.