കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ സൂത്രധാരന്‍ നടന് ദിലീപാണെന്നും ലൈംഗികാതിക്രമം നടത്താന്‍ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന് നല്കിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കേസാണിത്.
വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിസാരവും ബാലിശവുമായ പരാതികളുമായി നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്കിയ 57 ഹര്‍ജികളുടെ വിവരങ്ങൾ പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി; ദിലീപിനെതിരെ ഗുരുതരവകുപ്പ് കൂടി
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഗുരുതരവകുപ്പ് കൂടി ചേർത്ത് പോലീസ്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ചേർത്തിരിക്കുന്നത്.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം പറയുന്നത്.
കേസിൽ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ലൈംഗികാതിക്രമം നടത്താന്‍ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സ മാനതകളില്ലാത്ത കേസാണിത്.
വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിസാരവും ബാലിശവുമായ പരാതികളുമായി നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്കിയ 57 ഹര്‍ജികളുടെ വിവരങ്ങൾ പട്ടിക തി രിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.