ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന് ഒറ്റ പ്രസവത്തില്‍ 17 ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയും അവരുടെ മക്കളുമാണ്. അമേരിക്കയിലെ ഇന്ത്യാനപോളിസിലുള്ള കാതറിന്‍ ബ്രിഡ്ജ് എന്ന യൂവതിയാണ് ഈ ഭാഗ്യവതി എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 29 മണിക്കൂര്‍ കൊണ്ടാണ് യുവതി 17 കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്നുമുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവെന്ന് വിചാരിക്കുന്ന ഒരു യുവാവ് 17 കുട്ടികള്‍ക്ക് നടുവില്‍ ഇരിക്കുന്ന ചിത്രവും യുവതിയും കുട്ടികളും കളിക്കുന്നതിന്റെ ചിത്രവും യുവതിയുടെ നിറവയറിന്റെ ചിത്രവും ഒരാള്‍ പങ്കു വച്ച ട്വീറ്റില്‍ ഉണ്ടായിരുന്നു.
എന്നാല്‍ സംഭവം സത്യമോ എന്ന് ആലോചിച്ച് പലരും ഇപ്പോഴും തലപുകയ്ക്കുകയാണ്. എന്നാല്‍ സംഭവം വ്യാജമാണെന്നതാണ് യാഥാര്‍ഥ്യം. കാരണം 2014ലാണ് ഈ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ആളുകള്‍ മറന്നു പോകുന്ന മുറയ്ക്ക് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഇതില്‍ അവസാനത്തേതാണ് ഇപ്പോഴത്തേത്. യുവതിയുടെ വയര്‍ കാണുന്ന സാമാന്യബോധമുള്ളവര്‍ക്കെല്ലാം മനസ്സിലാകും ഇത് ഫോട്ടോഷോപ്പാണെന്ന്. എന്നാല്‍ ചിലര്‍ ഇത് ഇപ്പോഴും സത്യമാണെന്നു വിശ്വസിക്കുന്നുണ്ടെന്നതാണ് ഏറെ കൗതുകം.
Catherine Bridge holds the world's record for the most babies in one pregnancy by giving birth to 17 babies. 🤔
What would you do if such blessing of 17 boys comes your way? 🙌🏼 pic.twitter.com/z2XjFWsmhA
— Rumani® (@MrumaDrive) May 26, 2019