‘ഡീ​സ​ൽ പ​റാ​ത്ത’ വീ​ഡി​യോ വ്യാ​ജ​മോ? ധാ​ബ ഉ​ട​മ പറയുന്നതിങ്ങനെ…

ച​ണ്ഡീ​ഗ​ഡി​ലെ ഒ​രു ധാ​ബ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡീസൽ പ​റാ​ത്ത​ക​ൾ വി​ള​മ്പു​ന്ന​താ​യു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ പ​ക​ർ​ത്തി​യ അ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്ന ബ്ലോ​ഗ​ർ, റോ​ഡ​രി​കി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വി​ൽ​ക്കു​ന്ന പ​റാ​ത്ത​ക​ൾ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മിച്ച​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​ക്കൊ​ണ്ട്, ധാ​ബ ഉ​ട​മ ച​ന്നി സിം​ഗ് എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്കു​ക​യും ‘ഡീ​സ​ൽ പ​രാ​ത്ത’​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ശ​രി​യ​ല്ലെ​ന്നും ബ്ലോ​ഗ​ർ ത​മാ​ശ​യ്ക്ക് സൃ​ഷ്ടി​ച്ച​താ​ണെ​ന്നും പറഞ്ഞു.

‘ഞ​ങ്ങ​ൾ ഡീ​സ​ൽ പ​രാ​ത്ത പോ​ലു​ള്ള​വ ഉ​ണ്ടാ​ക്കു​ക​യോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്നി​ല്ല. ഒ​രു ബ്ലോ​ഗ​ർ ആ ​വീ​ഡി​യോ വെ​റും ത​മാ​ശ​ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച​താ​ണ്. ഡീ​സ​ലി​ൽ ത​യ്യാ​റാ​ക്കു​ന്ന പ​റാത്ത ആ​രും ക​ഴി​ക്കി​ല്ല എ​ന്ന​ത് സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള കാ​ര്യ​മാ​ണ്’ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൂടാതെ വി​ഭ​വ​ത്തി​ൽ ഡീ​സ​ൽ ചേ​ർ​ക്കു​ന്നു എ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​സി​ക്കു​ക​യും ഫു​ഡ് സ്റ്റാ​ളി​ൽ ത​യ്യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ക​ര​വും ഉ​പ​യോ​ഗ​യോ​ഗ്യ​വു​മാ​ണെ​ന്ന് അദ്ദേഹം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ‘ഞ​ങ്ങ​ൾ ഭ​ക്ഷ്യ എ​ണ്ണ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ഞ​ങ്ങ​ൾ ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ന​ൽ​കു​ന്നു, ഇ​വി​ടെ…​ഞ​ങ്ങ​ൾ ആ​ളു​ക​ളു​ടെ ജീ​വി​തം കൊ​ണ്ട് ക​ളി​ക്കു​ന്നി​ല്ല’ ​എ​ന്നും സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അടുത്തിടെയാണ് ‘ഡീ​സ​ൽ പ​റാ​ത്ത’ ത​യ്യാ​റാ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​ത് വൈ​റ​ലാ​കു​ക​യും ചെ​യ്തത്. പാ​ര​മ്പ​ര്യേ​ത​ര ഭ​ക്ഷ​ണ കോ​മ്പി​നേ​ഷ​നു​ക​ൾ ഫീ​ച്ച​ർ ചെ​യ്യു​ന്ന നി​ര​വ​ധി റീ​ലു​ക​ളി​ൽ ഒ​ന്നാ​യി ഇ​ത് ഇ​ൻ്റ​ർ​നെ​റ്റി​ൽ പു​റ​ത്തി​റ​ങ്ങി.

എ​ന്നാ​ൽ വീ​ഡി​യോ അ​തി​ൻ്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും കേ​വ​ലം വി​നോ​ദ​ത്തി​നാ​യി നി​ർമി​ച്ച ഒ​രു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന റീ​ലാ​ണെ​ന്നു​മാ​ണ് ഇ​പ്പോ​ൾ പ​റ​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment