കൊച്ചി: പെട്രോൾ വില മാറ്റമില്ലാതെ തുടരുന്പോൾ ഡീസൽ വില വർധിച്ചു. 26 പൈസയുടെ വർധനവാണു സംസ്ഥാനത്ത് ഇന്നു ഡീസൽ വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയിൽ ഡീസൽ വില 78.56 രൂപയായി. പെട്രോൾ വില ഇന്നലത്തെ വിലയായ 84.32 രൂപയിൽ തുടരുകയാണ്. തിരുവനന്തപുരത്താകട്ടെ ഡീസൽ വില 79.68 രൂപയായപ്പോൾ പെട്രോൾ വില 85.70 രൂപയാണ്. കോഴിക്കോട് ഡീസൽ വില 78.69 രൂപയായി ഉയർന്നു. പെട്രോൾ വില 84.57 രൂപയിൽ തുടരുകയാണ്.
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കന്പനികൾ സർക്കാർ നിർദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലുള്ള പുതുക്കിയ വില കഴിഞ്ഞ അഞ്ചിനാണു നിലവിൽ വന്നത്. ഇതിനുശേഷം അഞ്ചുദിവസംകൊണ്ട് ഡീസൽ വിലയിൽ ഉണ്ടായ വർധനവ് 1.71 രൂപയാണ്. പെട്രോൾ വിലയാകട്ടെ അഞ്ചുദിവസംകൊണ്ട് 82 പൈസയും വർധിച്ചു.