ഡയറ്റർമാർ പലപ്പോഴും ശാരീരിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു എന്നുള്ളതും
എടുത്തുപറയേണ്ട വസ്തുതയാണ്. അതിൽ ചിലത് താഴെ പറയുന്നു :
1. പേശികളുടെ ശക്തിയും
സഹിഷ്ണുതയും നഷ്ടപ്പെടുന്നു.
2. ഓക്സിജൻ ഉപയോഗം കുറയുന്നു
3. മുടി കൊഴിച്ചിൽ വർധിക്കുന്നു
4. ഏകോപന നഷ്ടം സംഭവിക്കുന്നു
5. നിർജ്ജലീകരണം,
ഇലക്്ട്രോളൈറ്റ് അസന്തുലിതാവസ്ഥ
6. ബോധക്ഷയം, ബലഹീനത, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്
7. ഡയറ്റിംഗ് നിങ്ങളുടെ മനസിനെയും സ്വാധീനിക്കുന്നു. നിങ്ങൾ കലോറി പരിമിതപ്പെടുത്തുമ്പോൾ നിങ്ങളുടെ ഊർജം പരിമിതപ്പെടുത്തുന്നു. ഇത് നിങ്ങളുടെ മസ്തിഷ്ക ശക്തിയെ ബാധിക്കുന്നു.
8. ഡയറ്റിംഗിലുള്ള ആളുകൾക്ക് പ്രതികരണ സമയം മന്ദഗതിയിലാണെന്നും കുറവാണെന്നും മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.
9. ഡയറ്റിംഗിൽ അല്ലാത്ത
ആളുകളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും.
10. ഭക്ഷണത്തെയും ശരീരഭാരത്തെയും കുറിച്ചുള്ള എല്ലാ സമ്മർദവും ഉത്കണ്ഠയും ഈ വ്യക്തികളുടെ പ്രവർത്തന മെമ്മറി ശേഷിയുടെ ഒരു ഭാഗം തന്നെ ഇല്ലാതാക്കുന്നു.
11. അശാസ്ത്രീയമായ ഡയറ്റിംഗ് വിട്ടുമാറാത്ത വിഷാദം, ആത്മാഭിമാന ക്ഷതം എന്നിവയുമായി ബന്ധിപ്പിക്കുന്നതാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. അതുമൂലം വർധിച്ച സമ്മർദം നല്കുന്നു എന്നതാണ് വാസ്തവം.
12. ഡയറ്റിംഗ് ഭക്ഷണ ക്രമക്കേടിലേക്ക് നയിച്ചേക്കാം.
പോഷകാഹാരം എന്തിന് ?
* നിലവിലെയും ഭാവിയിലെയും തലമുറകളെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് നല്ല പോഷകാഹാരം അത്യാവശ്യമാണ്.
* ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളെ ശരിയായി വളരാനും വികസിക്കാനും സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
* ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന മുതിർന്നവരിൽ പൊണ്ണത്തടി, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.
രജിസ്റ്റേർഡ് ഡയറ്റീഷൻ
ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിവരങ്ങൾക്കായി തെരയുമ്പോൾ, ഒരു രജിസ്റ്റേർഡ് ഡയറ്റീഷൻ/ വിശ്വസ്ത ഭക്ഷണ പോഷകാഹാര വിദഗ്ധനെ സമീപിക്കുക. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, മറ്റ് മെഡിക്കൽ പ്രൊഫഷണൽ ഓർഗനൈസേഷനുകൾ അല്ലെങ്കിൽ അസോസിയേഷനുകൾ, സർക്കാർ ആരോഗ്യ ഏജൻസികൾ എന്നിവ നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുക. (തുടരും)