പലരും തടി കുറയ്ക്കാൻ നോക്കുന്നത് ഹെൽത്തി ആയ ഡയറ്റ് നോക്കി ആയിരിക്കില്ല. പല ഡോക്ടർമാരും ഹെൽത്തി ഡയറ്റ് പറയുമെങ്കിലും വണ്ണം കുറയ്ക്കാൻ നോക്കുന്നവരിൽ പലരും അതൊന്നും പാലിക്കുന്നില്ലന്നാണ് സത്യം. വണ്ണം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്നരെ കാത്തിരിക്കുന്നത് പലപ്പോഴും മാരക രോഗങ്ങളാകും.
മോസ്കോയിൽ നിന്നുള്ള ക്സെനിയ കാർപോവ എന്ന യുവതി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം താൻ എന്തൊക്കെ കഴിക്കുന്നു എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി റൈസ് കേക്ക്, കുക്കുമ്പർ, മുട്ട എന്നിവയൊക്കെയാണ് കഴിക്കുന്നത്. ഇത് കൂടാതെ, പഞ്ചസാര ഇല്ലാതെയുള്ള ഐസ്ക്രീം, സിനമൻ റോൾസ് എന്നിവയുൾപ്പെടെ വ്യത്യസ്തവും രുചികരവുമായ അനേകം ഭക്ഷണങ്ങൾ താൻ കഴിക്കുന്നു എന്നും അവൾ പറയുന്നു.
25000 സ്റ്റെപ്പുകൾ ഒരു ദിവസം നടക്കുന്നുണ്ട് എന്നും യുവതി പറയുന്നു. നന്നേ മെലിഞ്ഞാണ് യുവതി കാണപ്പെടുന്നത്. എല്ലുകളൊക്കെ പുറത്ത് കാണാം. വീഡിയോ കണ്ടവർ യുവതിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. ശരീര ഘടനയ്ക്ക് അനുസൃതമായ ഡയറ്റ് വേണം നമ്മളെല്ലാവരും പാലിക്കാൻ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.