ന്യൂഡല്‍ഹി: കേരളത്തിനായി വെറുതെ പ്രാര്‍ഥിച്ചതു കൊണ്ടു മാത്രം കാര്യമില്ല, എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം. തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ വരുന്ന നോബിള്‍ മാത്യുവിനെ കാണുമ്പോള്‍ ആളുകള്‍ ഇങ്ങനെ പറയും. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറണമെങ്കില്‍ എന്തെങ്കിലുമൊക്കെ കാര്യമായി തന്നെ ചെയ്യണമെന്നാണ് നോബിള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ എഴുതിയ ബാനര്‍ ശരീരത്തില്‍ ധരിച്ച് തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ യാത്ര ചെയ്യുകയാണ് ഈ 33കാരന്റെ ഉദ്ദേശ്യവും സഹജീവികളുടെ അതിജീവനമാണ്.
” ഏറെക്കുറെ കേരളത്തിലെ 40 ശതമാനം ആളുകളെയും ഈ പ്രളയം ബാധിച്ചു.എന്റെ അനന്തരവളെ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരെയും എനിക്കു നഷ്ടമായി എത്രമാത്രം മൃതദേഹങ്ങള്‍ വേണ്ടിവരും ആളുകള്‍ക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാന്‍ ?” നോബിള്‍ ചോദിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ മൂന്നാറില്‍ നിന്നുമാണ് നോബിള്‍ മാത്യു വരുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഡാം നിറഞ്ഞു കവിയുന്നത്.” എന്റെ അച്ഛന്റെ സഹോദരന് സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ട ആവശ്യമുണ്ട്. എന്നാല്‍ പ്രളയജലം ഉയര്‍ന്നതോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനായില്ല. അങ്ങ് ഡല്‍ഹിയില്‍ ഇരിക്കുന്ന ആളുകളെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതിന്റെ അത്യാവശ്യകതയുണ്ട്.
പ്രളയകാലത്ത് കേരളത്തിലെ പലസ്ഥലങ്ങളിലും ബോട്ടില്‍ മാത്രമേ എത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ ദുരവസ്ഥ തലസ്ഥാനത്തെ അധികാരികളെ ബോധ്യപ്പെടുത്താനായാണ് എട്ടടി നീളമുള്ള ബാനറും അണിഞ്ഞ് ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളം എന്‍ഫീല്‍ഡില്‍ നോബിള്‍ സഞ്ചരിക്കുന്നത്.