പ്രാ​ർ​ഥി​ക്കാ​ൻ ഓ​രോ​രോ രീ​തി​ക​ൾ..!  ബു​ദ്ധ​പ്ര​തി​മ​യു​ടെ ചെ​വി​യി​ൽ സ്പീ​ക്ക​ർ ഘ​ടി​പ്പി​ച്ച് യു​വാ​വി​ന്‍റെ പ്രാ​ർ​ഥ​ന വൈ​റ​ൽ


പ്രാ​ർ​ഥി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​ടു​ത്തി​ടെ ചൈ​നീ​സ് പൗ​ര​നാ​യ ഷാ​ങ് എ​ന്ന യു​വാ​വി​ന്‍റെ പ്രാ​ർ​ഥ​ന വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി. ബു​ദ്ധ​മ​ത​വി​ശ്വാ​സി​യാ​യ ഇ​യാ​ളു​ടെ പ്രാ​ർ​ഥ​നാ​രീ​തി വ​ള​രെ വി​ചി​ത്ര​മാ​യി​രു​ന്നു.

വീ​ട്ടി​ൽ​നി​ന്നു ര​ണ്ടാ​യി​രം കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്താ​ണ് ഷാ​ങ് ബു​ദ്ധ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. വ​ലി​യൊ​രു സ്പീ​ക്ക​ർ എ​യ​ർ​പോ​ഡ് കൈ​യി​ൽ ക​രു​തി​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ 71 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ബു​ദ്ധ​പ്ര​തി​മ​യ്ക്കു മു​ന്പി​ലാ​യി​രു​ന്നു പ്രാ​ർ​ഥ​ന. പ്രാ​ർ​ഥ​ന​യ്ക്കു മു​ന്പ് എ​യ​ർ​പോ​ഡ് ബു​ദ്ധ​പ്ര​തി​മ​യു​ടെ ചെ​വി​യി​ൽ ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ആ​ഗ്ര​ഹ​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക അ​വ​ത​രി​പ്പി​ച്ച​ത്.

വ​ള​രെ​ദൂ​രം സ​ഞ്ച​രി​ച്ചു​വ​ന്ന ത​ന്‍റെ പ്രാ​ർ​ഥ​ന ബു​ദ്ധ​നു കേ​ൾ​ക്കാ​ൻ ക​ഴി​യാ​തെ വ​ര​രു​തെ​ന്നു ക​രു​തി​യാ​ണ് എ​യ​ർ​പോ​ർ​ഡ് ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണു യു​വാ​വ് പി​ന്നീ​ടു പ​റ​ഞ്ഞ​ത്.

ത​നി​ക്ക് 27 വ​യ​സാ​യെ​ന്നും കാ​റോ, വീ​ടോ ഇ​ല്ലെ​ന്നും സ​ന്പ​ന്ന​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​തി​നാ​യി പ​ത്തു ദ​ശ​ല​ക്ഷം യു​വാ​ൻ (പ​ന്ത്ര​ണ്ടു കോ​ടി​യോ​ളം) വേ‍​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രാ​ർ​ഥ​ന.

അ​തി​നു പു​റ​മെ പെ​ട്ടെ​ന്നു സാ​ധി​ച്ചു​കി​ട്ടേ​ണ്ട ഒ​രാ​ഗ്ര​ഹം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. സ്നേ​ഹി​ക്കാ​ൻ സു​ന്ദ​രി​യാ​യ ഒ​രു കാ​മു​കി​യെ ല​ഭി​ക്ക​ണം! ഷാ​ങ്ങി​ന്‍റെ പ്രാ​ർ​ഥ​ന ഫ​ലം ക​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment