ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ  സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡി​ഫ​റെ​ന്‍റ​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ


ചേ​ർ​ത്ത​ല: സൂ​പ്പ​ർ നു​മ​റ​റി ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഡി​ഫ​റെ​ന്‍റ​ലി ഏ​ബി​ൾ​ഡ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല താ​ലൂ​ക്ക് രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും പൊ​തു സ്ഥ​ലം മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചേ​ർ​ത്ത​ല മു​ൻ​സി​പ്പ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. സാ​ധു​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സ​ജി, കെ.​ബി. രാ​മ​ച​ന്ദ്ര​ൻ, എം. ​ബാ​ബു, വി.​കെ. സ​ന്തോ​ഷ്കു​മാ​ർ, ടി.​എ​സ്. സു​നി​ൽ​കു​മാ​ർ, ജെ.​വൈ. ത്രേ​സ്യാ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം. ​ബാ​ബു -പ്ര​സി​ഡ​ന്‍റ്, ടി.​എ​സ്. സു​നി​ൽ​കു​മാ​ർ-​സെ​ക്ര​ട്ട​റി, ജെ.​വൈ.​ത്രേ​സ്യാ​ക്കു​ട്ടി-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts