ഭോപ്പാൽ: പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഗോഡ്സെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പ്രജ്ഞാ സിംഗിനെ ഭോപ്പാലിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാക്കിയത് മോദിയാണ്. മോദിയുടെ മുതലക്കണ്ണീർ പ്രാവർത്തികമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വവും വോട്ടവകാശവും റദ്ദാക്കണം. മഹാത്മാ ഗാന്ധിക്കെതിരെ സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും വോട്ടവകാശം റദ്ദാക്കണമെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് ഗോഡ്സെ ദേശസ്നേഹിയാണെന്ന വിവാദ പരാമർശം പ്രജ്ഞ സിംഗ് താക്കൂർ നടത്തിയത്. സംഭവത്തിൽ പ്രജ്ഞയ്ക്കു മാപ്പ് നൽകാനാകില്ലെന്ന് മോദി പ്രതികരിച്ചിരുന്നു.