ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ചാ​രം കു​റ​ഞ്ഞു

digital ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കു​ത്ത​നെ ഉ‍​യ​ർ​ന്നു, ഡി​ജി​റ്റ​ൽ പേ​മെ​ന്‍​റ് ക​മ്പ​നി​ക​ൾ കൂ​ണു​പോ​ലെ മു​ള​ച്ചു​പൊ​ന്തി. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം പി​ന്നി​ടു​ന്പോ​ൾ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ 10 ശ​മ​താ​നം കു​റ​വു വ​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ആ​വ​ശ്യ​ത്തി​ന് ക​റ​ൻ​സി ജ​ന​ങ്ങ​ളി​ലെ​ത്തി​യ​ത് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ ജ​ന​പ്രീ​തി കു​റ​ച്ചി​ട്ടു​ണ്ട്. കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ​ക്ക് സേ​വ​ന​ദാ​താ​ക്ക​ൾ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ട​ക്കാ​ൻ തു​ട​ങ്ങി​യ​തും തി​രി​ച്ച​ടി​യാ​യി.

വ്യാ​പാ​രി​ക​ൾ​ക്കും ഇ​ട​പാ​ടു​കാ​ർ​ക്കും നി​ര​വ​ധി ഇ​ൻ​സെ​ന്‍​റീ​വ് പ​ദ്ധ​തി​ക​ൾ കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്വീ​കാ​ര്യ​ത​യു​ടെ ഗ്രാ​ഫ് താ​ഴേ​ക്കു​ത​ന്നെ. റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ജ​നു​വ​രി​യി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 10.2 ശ​ത​മാ​നം താ​ഴ്ന്നു.

ഡി​സം​ബ​റി​ൽ 102.77 കോ​ടി ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​പ്പോ​ൾ ജ​നു​വ​രി​യി​ൽ എ​ണ്ണം 92.29 കോ​ടി​യാ​യി താ​ഴ്ന്നു. മൂ​ല്യ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം താ​ഴ്ച​യു​ണ്ടാ​യി. 105.40 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 98 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഡി​ജി​റ്റ​ൽ വാ​ല​റ്റ്, മൊ​ബൈ​ൽ ബാ​ങ്കിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക് ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ, ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ, യു​പി​ഐ, യു​എ​സ്എ​സ്ഡി എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്ത ക​ണ​ക്കാ​ണി​ത്.

Related posts