മുംബൈ: ഇന്ത്യൻ ബാങ്കിംഗ് ഉപയോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗിനെ പൂർണമനസോടെ അംഗീകരിച്ചെന്ന് ഗ്ലോബൽ ബാങ്കിംഗ്, പേമെന്റ് ടെക്നോളജി സേവനദാതാക്കളായ ഫിസ്. ഇന്ത്യയിലെ ഡിജിറ്റൽ ഉപയോഗം ഉയരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിജിറ്റൽ ശേഷി മികച്ചതാക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉൗർജിത ശ്രമമുണ്ടായി.
ഫിസിന്റെ പഠനമനുസരിച്ച് 86 ശതമാനം ഇന്ത്യൻ ബാങ്കിംഗ് ഉപയോക്താക്കളും അക്കൗണ്ടുകൾ പരിശോധിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.
82 ശതമാനം ഇന്ത്യൻ ഉപയോക്താക്കളും അവരുടെ പ്രാഥമിക ബാങ്ക് നല്കുന്ന സേവനങ്ങളിൽ തൃപ്തരാണ്. സ്വകാര്യ ബാങ്കുകളുടെ ഉപയോക്താക്കൾ പൊതുമേഖലാ ബാങ്കുകളുടെ ഉപയോക്താക്കളേക്കാൾ തൃപ്തരാണെന്നും സർവേ വ്യക്തമാക്കുന്നു.