ഇന്നത്തെ കാലത്ത് ഡിജിറ്റൽ പണമിടപാടുകളാണ് ഭൂരിഭാഗം വരുന്ന ആളുകളും ഉപയോഗിക്കുന്നത്. ചെറി കടയെന്നോ വലിയ കടയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ക്യൂആർ കോഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ യാചകരും ഡിജിറ്റലായി പണം യാചിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്.
ആസാമിലെ ഗുവാഹത്തിയിൽ കാഴ്ച വൈകല്യമുള്ള ഒരു യാചകൻ തനതായ ഭിക്ഷാടന രീതിയിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എക്സിൽ വൈറലായ ഒരു വീഡിയോയിൽ, ദശരഥ് എന്ന് തിരിച്ചറിഞ്ഞ യാചകൻ ഡിജിറ്റൽ പേയ്മെൻ്റിലൂടെ ഭിക്ഷ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്.
ഇയാൾ കഴുത്തിൽ ക്യൂആർ കോഡുള്ള ഫോൺപേ കാർഡ് ധരിച്ചിരിക്കുകയാണ്. ഒരു കാറിൽ ഇരിക്കുന്ന ആളുകളെ യാചകൻ സമീപിക്കുകയും ചെയ്യുന്നു. അവരിൽ ഒരാൾ 10 രൂപ അയയ്ക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നു. തന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ അറിയിപ്പ് കേൾക്കാൻ യാചകൻ തന്റെ ഫോൺ ചെവിയോട് ചേർത്തുപിടിച്ചു. കോൺഗ്രസ് നേതാവ് ഗൗരവ് സൊമാനിയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്.
ഇതാദ്യമായല്ല ഒരു യാചകൻ ഡിജിറ്റൽ പേയ്മെൻ്റുകൾ ഉപയോഗിക്കുന്നത്. നേരത്തെ, 40 കാരനായ ബിഹാർ യുവാവ് കഴുത്തിൽ ക്യുആർ കോഡ് പ്ലക്കാർഡും ഡിജിറ്റൽ ടാബ്ലെറ്റും ഉപയോഗിച്ച് ആളുകൾക്ക് ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കാനുള്ള ഓപ്ഷനുകൾ നൽകി ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ ചോദിക്കുന്ന വീഡിയോയും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Stumbled upon a remarkable scene in bustling #Guwahati – a beggar seamlessly integrating digital transactions into his plea for help, using PhonePe! Technology truly knows no bounds.
— Gauravv Somani (@somanigaurav) March 24, 2024
It's a testament to the power of technology to transcend barriers, even those of socio-economic… pic.twitter.com/7s5h5zFM5i