ക്ലാ​സ് മു​റി​ക​ൾ​ക്കൊ​പ്പം പാ​ഠ്യ​പ​ദ്ധ​തി​യും ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്ക​ണം : കെ.​സോ​മ​പ്ര​സാ​ദ് എം ​പി

ച​വ​റ: ക്ലാ​സ് മു​റി​ക​ൾ​ക്കൊ​പ്പം പാ​ഠ്യ പ​ദ്ധ​തി​യും ആ​ധു​നി​ക വ​ൽ​ക്ക​രി​ക്ക​ണ​മെ​ന്ന് കെ.​സോ​മ​പ്ര​സാ​ദ് എം ​പി പ​റ​ഞ്ഞു. കോ​യി​വി​ള അ​യ്യ​ൻ കോ​യി​ക്ക​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തി​ലേ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.

വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക്കാ​കു​ന്ന​തോ​ടെ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നും എം ​പി പ​റ​ഞ്ഞു. എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ന​ൽ പ​റ​വ​ക​ൾ ശി​ല്പ​ശാ​ല ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി പി​ള്ള​യും ലി​റ്റി​ൽ കൈ​റ്റ്സ് എ​ന്ന കു​ട്ടി​ക​ളു​ടെ ഐ​ടി കൂ​ട്ടാ​യ്മ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​സേ​തു​ല​ക്ഷ്മി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന്‍റ​ണി എ​സ്പി​സി സ​മ്മ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം. ​ഇ​സ്മ​യി​ൽ കു​ഞ്ഞ്, ശ്രീ​ക​ല, പി.​ഓ​മ​ന​ക്കു​ട്ട​ൻ, കെ.​മോ​ഹ​ന​ക്കു​ട്ട​ൻ, ടി.​എ​സ് വ​ത്സ​ല​കു​മാ​രി, പ്രി​ൻ​സി​പ്പ​ൽ ജി.​കൃ​ഷ്ണ​കു​മാ​ർ പ്ര​ഥ​മാ​ധ്യാ​പി​ക വി.​പ്രീ​താ​കു​മാ​രി​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​ത്ര​ര​ച​നാ ക്യാ​മ്പി​ന് കെ.​വി.​ജ്യോ​തി​ലാ​ൽ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ മ​ണ്ഡ​ല​ത്തി​ൽ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​ന് തി​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളി​ൽ 31 ക്ലാ​സ് മു​റി​ക​ളാ​ണ് ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച​ത്.

Related posts