സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ണം അ​ട​യ്ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം; മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും

പ​ത്ത​നം​തി​ട്ട : വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​നി ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം അ​ട​യ്ക്കാം. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​ണ്‍​ലൈ​നി​ലൂ​ടെ മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കും.

ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റി​നൊ​പ്പം നേ​രി​ട്ട് പ​ണം സ്വീ​ക​രി​ക്കു​ന്ന​ത് തു​ട​രും. ഒ​പി ടി​ക്ക​റ്റ് കൂ​ടി ഡി​ജി​റ്റ​ലാ​കു​ന്ന​തോ​ടെ ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ട് സം​വി​ധാ​നം പൂ​ര്‍​ണ​മാ​കും. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് തു​ട​രു​ന്ന​തോ​ടെ നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ഴി​യും. ഇ​തോ​ടെ ഒ​പി​യി​ലെ തി​ര​ക്ക് കു​റ​യും.

പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ​ജാേ​ര്‍​ജ് അ​റി​യി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ​ണം അ​ട​യ്ക്കു​ന്ന​തി​ന് ഇ – ​പോ​സ്, ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി. ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി​വ​രി​ക​യാ​ണ്.

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൊ​ബൈ​ല്‍ ക​വ​റേ​ജ് പൂ​ര്‍​ണ തോ​തി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ ക്യു​ആ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്.​ഇ – ഹെ​ല്‍​ത്ത് ന​ട​പ്പാ​ക്കി​യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ട് പൂ​ര്‍​ണ തോ​തി​ല്‍ നി​ല​വി​ല്‍ വ​രു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ – ​ഹെ​ല്‍​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത് അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ജി​ല്ല​യി​ലെ പ​തി​നൊ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ – ​ഹെ​ല്‍​ത്ത് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലും പ​ണം അ​ട​യ്ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​നം ല​ഭ്യ​മാ​ക്കും.

Related posts

Leave a Comment