ഭോപ്പാൽ: ഭോപ്പാലിൽ ബിജെപിക്ക് സ്ഥാനാർഥിയാക്കാൻ മറ്റാരെയും കിട്ടാതെ വന്നപ്പോഴാണ് സാധ്വി പ്രജ്ഞാസിംഗ് താക്കൂറിനെ മത്സരരംഗത്തേക്ക് കൊണ്ടുവന്നതെന്ന് ആരോപണവുമായി കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിംഗ്. അവരെയല്ലാതെ വേറെ ഒരാളെപ്പോലും കണ്ടെത്താൻ ബിജെപിക്കായില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രജ്ഞാസിംഗിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദ പരാമർശത്തിന്റെ പേരിൽ മൂന്ന് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്. എന്നാൽ, അവർ ഇനിയും പ്രസംഗങ്ങളും ഇത്തരം വിവാദ പരാമർശങ്ങളും തുടരട്ടെയെന്നാണ് തന്റെ ആഗ്രഹം- ദിഗ്വിജയയ് സിംഗ് പറഞ്ഞു.