പി​താ​വി​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം നി​റ​വേ​റ്റി പെ​ൺ​മ​ക്ക​ൾ!


ബോ​ബ​ൻ ബി ​കി​ഴ​ക്കേ​ത്ത​റ

ക​ള​മ​ശേ​രി: സ്വ​ന്തം ഗാ​ന​ര​ച​ന​ക​ൾ അ​ന​ശ്വ​ര​മാ​ക​ണ​മെ​ന്ന പി​താ​വി​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം 82-ാം വ​യ​സി​ൽ നി​റ​വേ​റ്റി പെ​ൺ​മ​ക്ക​ൾ. ഇ​ട​പ്പ​ള്ളി ഉ​ണ്ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ എം.​കെ. ര​വി​യു​ടെ പെ​ൺ​മ​ക്ക​ളാ​യ ജി​ജി കി​ഷോ​ർ, ര​ജി ഷി​ബു എ​ന്നി​വ​രാ​ണ് പി​താ​വി​ന്‍റെ മൂ​ന്ന് വ്യ​ത്യ​സ്ത ഗാ​ന ര​ച​ന​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം ചെ​യ്യി​ച്ച് ഓ​ണ​ക്കാ​ല​ത്തെ പി​റ​ന്നാ​ളാ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​ക്കി​യ​ത്.

ആ​ഘോ​ഷ​ത്തി​നി​ട​യ്ക്ക് റെ​ക്കോ​ർ​ഡ് ചെ​യ്ത ഗാ​ന​ങ്ങ​ൾ സ്പീ​ക്ക​റി​ലൂ​ടെ ഒ​ന്നൊ​ന്നാ​യി ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ അ​ശ്രു​ബി​ന്ദു​ക്ക​ൾ പൊ​ഴി​ച്ചാ​ണ് മ​ക്ക​ളെ ര​വി ന​ന്ദി​യ​റി​യി​ച്ച​ത്.

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന ര​വി​ക്ക് ന​ന്നേ ചെ​റു​പ്പ​ത്തി​ലേ എ​ഴു​തു​ന്ന ശീ​ലം ഉ​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഓ​ല വീ​ട് ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ എ​ല്ലാം ചാ​ര​മാ​യി. പി​ന്നീ​ടാ​ണ് ഉ​ണ്ണി​ച്ചി​റ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം ത​മ്മ​ന​ത്ത് താ​മ​സം ആ​രം​ഭി​ച്ച​ത്.

2015 ൽ ​പ​ക്ഷാ​ഘാ​തം വ​ന്ന​ശേ​ഷം രോ​ഗ​ശ​യ്യ​യി​ലാ​യി. മ​ന​സും ശ​രീ​ര​വും സ​ജീ​വ​മാ​ക്കാ​നാ​ണ് ര​വി വീ​ണ്ടും എ​ഴു​ത്തു തു​ട​ങ്ങി​യ​ത്. മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ക​വി​ത​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ഴു​തി​യ​പ്പോ​ൾ കേ​ട്ടെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന മ​ക്ക​ൾ ത​ന്നെ​യാ​ണ് പ്ര​കൃ​തി​യും ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളും വി​ഷ​യ​മാ​ക്കാ​ൻ സ്നേ​ഹ​പൂ​ർ​വം പി​താ​വി​നെ നി​ർ​ബ​ന്ധി​ച്ച​ത്. രോ​ഗാ​വ​സ്ഥ​യി​ലും അ​ത് ഗു​ണ​പ​ര​മാ​യ മാ​റ്റം വ​രു​ത്തി.

താ​നെ​ഴു​തി​യ ഗാ​ന ര​ച​ന​ക​ൾ എ​ന്നെ​ങ്കി​ലും സം​ഗീ​ത​ത്തി​ന്‍റെ ചി​റ​കി​ലേ​റു​മോ​യെ​ന്നും അ​ത് കേ​ൾ​ക്കാ​നു​ള്ള ഭാ​ഗ്യം ഉ​ണ്ടാ​കു​മോ​യെ​ന്നും ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് മ​ക്ക​ളോ​ട് ചോ​ദി​ച്ച​താ​ണ് മാ​റി ചി​ന്തി​യ്ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ച്ച​ത്.

ഒ​രാ​ഴ്ച​കൊ​ണ്ട് ഗാ​ന​ങ്ങ​ൾ സം​ഗീ​ത​സം​വി​ധാ​നം ചെ​യ്യാ​ൻ സം​ഗീ​താ​ധ്യാ​പ​ക​നാ​യ ആ​ലു​വ സ്വ​ദേ​ശി പി.​വി. ബേ​ബി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​ത്ത മൂ​ന്ന് ര​ച​ന​ക​ൾ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഡേ​വി​സും തി​ല​ക​നു​മാ​ണ് മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ത​മ്മ​ന​ത്തെ മാ​മ്പ​ക്ക​ര പ​റ​മ്പി​ൽ ത​റ​വാ​ട്ടി​ൽ അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത്ത​വ​ണ​ത്തെ ഓ​ണം വ്യ​ത്യ​സ്ത​മാ​യി. വി​വാ​ഹി​ത​രാ​യി സ​മീ​പ​ത്തു​ത​ന്നെ കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന പെ​ണ്മ​ക്ക​ളും അ​ഭി​മാ​ന​ത്തി​ലാ​ണ്.

ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി പി​താ​വ് ര​വി​യ്‌​ക്കൊ​പ്പ​വും മാ​താ​വ് ഭാ​ര​തി​യ്‌​ക്കൊ​പ്പം ഇ​ത്ത​വ​ണ​യും തി​രു​വോ​ണം സ​കു​ടും​ബം ത​റ​വാ​ട്ടി​ൽ ആ​ഘോ​ഷി​ച്ചു.

Related posts

Leave a Comment